മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് ഒരാഴ്ചക്കിടയിൽ 6199 പേർക്കെതിരെ കേസ്
സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6199 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഒക്ടോബർ 13ന് രാവിലെ ഏഴ് മണി മുതൽ ഒക്ടോബർ 17ന് രാവിലെ ഏഴ് മണി വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ്. ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.
വിവിധ പൊലീസ് യൂണിറ്റുകളെ ഏകോപിപ്പിച്ചായിരുന്നു സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.


