എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ കോൺഫറൻസ് നടത്തി
എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ കോൺഫറൻസ് യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു.
യോഗ നിർദേശപ്രകാരം ‘ഒരു ലോകം, ഒരു പ്രാർത്ഥന’യുടെ ഭാഗമായി ഈ മാസം 25ന് വൈകിട്ട് 7.15ന് എല്ലാ ക്ഷേത്രങ്ങളിലും ശാഖാ ആസ്ഥാനങ്ങളിലും ദീപം തെളിയിച്ച് ദൈവദശകം ആലപിക്കും.
കോൺഫറൻസിൽ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിൽ അംഗങ്ങളായ മനേഷ് കുടിക്കയത്ത്, ഷാജി പുലിയാമറ്റം, സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ബീനിഷ് കോട്ടൂർ, പോഷകസംഘടനാ ഭാരവാഹികളായ പി.കെ. മോഹൻദാസ്, മോഹനൻ പ്ലാക്കൽ, ജോമോൻ കണിയാംകുടിയിൽ, അഖിൽ സാബു, ബിബിൻ കുന്നിനിയിൽ, ഡോ. ഷീല, ഷീല രാജീവ് എന്നിവർ സംസാരിച്ചു.


