തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാംഗങ്ങളെ ആദരിച്ച് മലങ്കര ഓർത്തഡോക്സ് സഭ
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച മലങ്കര ഓർത്തഡോക്സ് സഭയിലെ സഭാംഗങ്ങളെ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുമോദിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ജനുവരി 18-ന് വൈകുന്നേരം 3 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ നടന്നു.
സഭയുടെയും സമൂഹത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യ സംവിധാനത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സഭാംഗങ്ങളുടെ വിജയം അഭിമാനകരമാണെന്ന് കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസം ഉത്തരവാദിത്വത്തോടെ നിറവേറ്റാൻ വിജയികൾ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾ, വൈദിക പ്രമുഖർ, സഭാ സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






