എസ്.ഐ.ആർ : അയർക്കുന്നത്ത് സിപിഐയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

എസ്.ഐ.ആർ : അയർക്കുന്നത്ത് സിപിഐയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

അയർക്കുന്നം: എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച ഇടത് നേതാക്കളെയും വിദ്യാർഥികളെയും ഡൽഹി പൊലീസ്, കേന്ദ്രസേന എന്നിവർ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയർക്കുന്നത്ത് പ്രതിഷേധ മാർച്ചും യോഗവും നടത്തി. സമരത്തിൽ പങ്കെടുത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി.

സിപിഐ അയർക്കുന്നം ലോക്കൽ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി അയർക്കുന്നം കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

സിപിഐ ജില്ലാ കൗൺസിൽ അംഗം ടി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ടി. അനിൽകുമാർ, കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, സിപിഐ അയർക്കുന്നം ലോക്കൽ സെക്രട്ടറി ബാജി കൊടുവത്ത് എന്നിവർ സംസാരിച്ചു.