ഹർത്താൽ സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം: ബിജെപി

ഹർത്താൽ സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം: ബിജെപി

കട്ടപ്പന: പത്ത് വർഷം തുടർച്ചയായി ഭരണം നടത്തിയിട്ടും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്ത സിപിഎം, അതേ വിഷയങ്ങൾ ഉന്നയിച്ച് ഹർത്താൽ നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ആരോപിച്ചു.

ഭരണം കൈയിലുണ്ടായിരുന്നപ്പോൾ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സിപിഎമ്മിന് ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമേ അറിയൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂപ്രശ്നങ്ങൾ ക്രമപ്പെടുത്തലിലൂടെയും നിയമഭേദഗതികളിലൂടെയും പരിഹരിച്ചെന്ന് അവകാശപ്പെട്ട് ജില്ലയിൽ ജാഥ നടത്തിയവർക്ക് ഇന്ന് യാഥാർഥ്യങ്ങൾക്കു മുന്നിൽ മറുപടി പറയേണ്ടിവരുന്നത് ഗതികേടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഇടതുപക്ഷ വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചിട്ടും ഭൂപ്രശ്നങ്ങൾക്കും വന്യജീവി ആക്രമണങ്ങൾക്കും പരിഹാരം കാണാൻ കോൺഗ്രസും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വി.സി. വർഗീസ് ആരോപിച്ചു. ഇത്തരം വിഷയങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെങ്കിലും ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.