‘ഓർമ്മവസന്തം – സീസൺ 4’ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു

‘ഓർമ്മവസന്തം – സീസൺ 4’ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു

കോട്ടയം: പ്രശസ്ത കാർട്ടൂണിസ്റ്റും സാമൂഹികബോധമുള്ള ചിത്രകാരനുമായിരുന്ന ആർട്ടിസ്റ്റ് തോമസ് ആന്റണിയുടെ സ്മരണാർത്ഥം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ‘ഓർമ്മവസന്തം – സീസൺ 4’ കുട്ടികളുടെ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു. കോട്ടയം സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് അദ്ദേഹം പുരസ്കാരങ്ങൾ വിതരണം ചെയ്തു.

‘കാർട്ടൂൺ കലയും തോമസ് ആന്റണിയും’ എന്ന വിഷയത്തിൽ നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ, സാമൂഹിക യാഥാർത്ഥ്യങ്ങളെ ശക്തമായി കലാഭാഷയിൽ അവതരിപ്പിച്ച ചിത്രകാരനായിരുന്നു തോമസ് ആന്റണി എന്നും, അദ്ദേഹത്തിന്റെ കലാപാരമ്പര്യം പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

തോമസ് ആന്റണിയുടെ ഓർമ്മദിനാചരണം വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും, രണ്ട് ദിവസങ്ങളിലായി കാർട്ടൂൺ–കാരിക്കേച്ചർ പ്രദർശനങ്ങൾ, മാധ്യമ സെമിനാറുകൾ, കലാ സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും സംഘാടകർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ട്രഷറർ അനിൽകുമാർ കെ.ജി സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പള, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, തോമസ് ആന്റണിയുടെ ഭാര്യ മോളമ്മ തോമസ്, മകൻ ഉല്ലാസ് തോമസ്, ജില്ലാ പ്രസിഡന്റ് ഫാദർ റോയി എം. തോട്ടം, പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, കാർട്ടൂണിസ്റ്റുകളായ സുഭാഷ് കല്ലൂർ, പീറ്റർ, സി.എം.എസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ എലിസബത്ത്, ജില്ലാ സെക്രട്ടറി ഉഷ കുമാരി എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് ബാലകലാകാരന്മാർ പങ്കെടുത്ത മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5000 രൂപ, രണ്ടാം സമ്മാനമായി 3000 രൂപ, മൂന്നാം സമ്മാനമായി 2000 രൂപ വീതം ക്യാഷ് പ്രൈസും മൊമെന്റോയും വിതരണം ചെയ്തു.

മത്സര വിജയികൾ

കാർട്ടൂൺ മത്സരം (ക്ലാസ് 9–12):

ഒന്നാം സ്ഥാനം: അഭിജിത്ത് ബെന്നി (കോട്ടയം)

രണ്ടാം സ്ഥാനം: ഗോവിന്ദ് പി.എ. (കോട്ടയം)

മൂന്നാം സ്ഥാനം: ദേവാംഗന എ. (കോഴിക്കോട്)

ചിത്രരചന (ക്ലാസ് 2–5):

ഒന്നാം സ്ഥാനം: ദേവയാൻ (തൃശ്ശൂർ)

രണ്ടാം സ്ഥാനം: വി.എസ്. ഗംഗഭദ്ര (കോട്ടയം)

മൂന്നാം സ്ഥാനം: തരുൺ ആർ. (കോട്ടയം)

ചിത്രരചന (ക്ലാസ് 6–10):

ഒന്നാം സ്ഥാനം: ജി. കാർത്തീഷ് (തൃശ്ശൂർ)

രണ്ടാം സ്ഥാനം: വി.എസ്. അനഞ്ജു (കോട്ടയം)

മൂന്നാം സ്ഥാനം: തീർത്ഥ എസ്. (ആലപ്പുഴ)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലകലാകാരന്മാരുടെ സജീവ പങ്കാളിത്തവും കലയുടെ സാമൂഹിക പ്രസക്തി ഉയർത്തിക്കാട്ടിയ ഉള്ളടക്കങ്ങളും കൊണ്ട് ‘ഓർമ്മവസന്തം – സീസൺ 4’ ശ്രദ്ധേയമായി.