കോട്ടയത്ത് ‘വിഷ്വൽ ജേർണി’ വാട്ടർ കളർ ചിത്രപ്രദർശനം ആരംഭിച്ചു

കോട്ടയത്ത് ‘വിഷ്വൽ ജേർണി’ വാട്ടർ കളർ ചിത്രപ്രദർശനം ആരംഭിച്ചു

കോട്ടയം: കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ലളിതകലാ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിക്കുന്ന ‘വിഷ്വൽ ജേർണി’ വാട്ടർ കളർ ചിത്രപ്രദർശനം കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ എം.വി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ടി.ആർ. ഉദയകുമാർ, സെക്രട്ടറി എൻ.കെ. ഷിബു, ജേർണലിസ്റ്റ് രവിവർമ്മ തമ്പുരാൻ, ആർട്ടിസ്റ്റുമാരായ ഡി.സി. അശോകൻ, മിനി ശർമ്മ, ബേബി മണ്ണത്തൂർ, ഗ്രേസി ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4