ഡിജിറ്റൽ സർവേ രേഖകൾ ഇനി ഒറ്റ ക്ലിക്കിൽ

ഡിജിറ്റൽ സർവേ രേഖകൾ ഇനി ഒറ്റ ക്ലിക്കിൽ

തിരുവനന്തപുരം: സർവേ രേഖകൾ പൊതുജനങ്ങൾക്ക് അനായാസം ലഭ്യമാക്കാൻ വഴുതക്കാട് സർവേ ഡയറക്ടറേറ്റിൽ കിയോസ്ക് സംവിധാനം നിലവിൽ വന്നു. ഫീസ് അടച്ച് വേഗത്തിൽ, സുതാര്യമായി രേഖകൾ നേരിട്ട് പ്രിന്റ് ചെയ്യാനാകും. ഇതിനായി പ്രത്യേക ഹെൽപ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗമായി പഴയ രേഖകൾ ഡിജിറ്റലൈസ് ചെയ്തതിന്റെ തുടർച്ചയാണ് ഈ സംരംഭം. നിലവിൽ 530 വില്ലേജുകളിലെ രേഖകൾ പോർട്ടലിൽ ലഭ്യമാണ്. ഓൺലൈൻ വഴിയും മാപ്പുകളും ഭൂരേഖകളും ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ ഇല്ലാത്ത രേഖകൾക്കായി അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദവും ആക്കാൻ സഹായിക്കുന്ന പുതിയ സംവിധാനമാണിത്. സർക്കാരിന്റെ ഇ-ഗവേണൻസ് ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ചുവടുവയ്പ്പും കൂടിയാണ്.