ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അബ്ദുൽ റസാഖിന്
കാഞ്ഞിരപ്പള്ളി: കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ഏർപ്പെടുത്തിയ ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2023, അന്താരാഷ്ട്ര വോളിബോൾ താരവും പരിശീലകനും സംഘാടകനുമായ P. S. അബ്ദുൽ റസാഖ് നാണ് ലഭിച്ചത്.
ഒളിംപ്യൻ സുരേഷ് ബാബുയുടെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്‌കാരം, കായികരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്.
കാഞ്ഞിരപ്പള്ളി പൈനാപ്പള്ളി സ്വദേശിയായ അബ്ദുൽ റസാഖ് ദേശീയ-അന്തർദേശീയ തലങ്ങളിൽ വോളിബോളിന് നൽകിയ ദീർഘകാല സേവനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അർഹനായത്.
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.






