റോമിലെ ആഗോള സംഗമത്തിന് മുന്നോടിയായി കത്തോലിക്കാ കോൺഗ്രസിന്റെ പതാക പ്രയാണത്തിന് കോട്ടയം അതിരൂപതയിൽ സ്വീകരണം

റോമിലെ ആഗോള സംഗമത്തിന് മുന്നോടിയായി കത്തോലിക്കാ കോൺഗ്രസിന്റെ പതാക പ്രയാണത്തിന് കോട്ടയം അതിരൂപതയിൽ സ്വീകരണം

കോട്ടയം: കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ റോമിൽ നടക്കുന്ന ആഗോള സംഗമത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പതാക പ്രയാണത്തിനും ഒപ്പുശേഖരണ കാമ്പയിനും കോട്ടയം അതിരൂപതയിൽ സ്വീകരണം നൽകി. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ പതാക കേരളത്തിലെ വിവിധ രൂപതകളിലൂടെ പ്രയാണം പൂർത്തിയാക്കിയാണ് കോട്ടയം അതിരൂപതാ ആസ്ഥാനത്തെത്തിയത്.

അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എകെസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരിൽനിന്ന് ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പതാക ഏറ്റുവാങ്ങി. തുടർന്ന് കെസിസി കോട്ടയം അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പേടത്തുമലയിലിന് പതാക കൈമാറി.

Slide 1
Slide 2
Slide 3
Slide 4

സിഗ്നേച്ചർ കാമ്പയിന്റെ ഉദ്ഘാടനം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ആദ്യ ഒപ്പ് രേഖപ്പെടുത്തി നിർവഹിച്ചു. തുടർന്ന് അതിരൂപതയിലെ വിവിധ പ്രതിനിധികളും കാമ്പയിന്റെ ഭാഗമായി ഒപ്പുകൾ രേഖപ്പെടുത്തി.

പതാക പ്രയാണ സ്വീകരണ സമ്മേളനത്തിൽ സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് ആദോപ്പള്ളി, ഫാ. ഏബ്രഹാം പറമ്പേട്ട്, കെസിസി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, എകെസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, എഐസിയു സെക്രട്ടറി ബിനു ചെങ്ങളം, ബിനോയ് ഇടയാടി, തോമസ് പീടികയിൽ, ജോസ്മോൻ പുഴക്കരോട്ട് എന്നിവർ പ്രസംഗിച്ചു.

കത്തോലിക്കാ കോൺഗ്രസിന്റെ 109 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ ആഗോള സംഗമം സംഘടിപ്പിക്കുന്നത്. ഈ മാസം 20 മുതൽ നടക്കുന്ന സംഗമത്തിന്റെ മുന്നോടിയായാണ് പതാക പ്രയാണവും സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4