എസ്.പി.സി വിസ്കിഡ് ക്വിസ്: ഹൈസ്കൂൾ വിഭാഗത്തിൽ എം.ഡി സെമിനാരിക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ എസ്.ബി.എച്ച്.എസ്.എസിനും ഒന്നാം സ്ഥാനം

എസ്.പി.സി വിസ്കിഡ് ക്വിസ്: ഹൈസ്കൂൾ വിഭാഗത്തിൽ എം.ഡി സെമിനാരിക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ എസ്.ബി.എച്ച്.എസ്.എസിനും ഒന്നാം സ്ഥാനം

കോട്ടയം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതിയുടെ കോട്ടയം ജില്ലാ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്കിഡ് (WIZKID) ജില്ലാതല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം നേടി.

ഇന്നലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന മത്സരത്തിൽ ജില്ലയിലെ എസ്.പി.സി, എസ്.പി.സി ഇതര സ്കൂളുകളിൽ നിന്നായി 58 സ്കൂളുകൾ പങ്കെടുത്തു. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ എം.പി. സന്തോഷ് കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ എസ്.പിയുമായ സജീവ് കെ. അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം. ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. ഷാജി സി. മാണി ക്വിസ് മാസ്റ്ററായി.

Slide 1
Slide 2
Slide 3
Slide 4

ഹൈസ്കൂൾ വിഭാഗത്തിൽ കുര്യനാട് സെന്റ് ആൻസ് സ്കൂൾ രണ്ടാം സ്ഥാനവും വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ചങ്ങനാശേരി സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വൈകിട്ട് നാലിന് നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി യു. ശ്രീജിത്ത് വിതരണം ചെയ്തു.

ഇരുവിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയ സ്കൂളുകൾ നവംബർ 26ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിക്കും.

Slide 1
Slide 2
Slide 3
Slide 4