ശബരിമല തീർത്ഥാടനം: എരുമേലിയിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി എ.ഡി.ജി.പി.; പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം

ശബരിമല തീർത്ഥാടനം: എരുമേലിയിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി എ.ഡി.ജി.പി.; പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം

കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി കോട്ടയം ജില്ലാ പോലീസ്. തീർത്ഥാടന കാലയളവിലെ പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവലോകന യോഗവും പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടി ബ്രീഫിംഗും പരിശീലനവും നടത്തി.

എരുമേലി പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. മണ്ഡല-മകരവിളക്ക് തീർത്ഥാടനം സുരക്ഷിതമായും സുഗമമായും നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുമായുള്ള ഏകോപനം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ യോഗം വിലയിരുത്തി.

Slide 1
Slide 2
Slide 3
Slide 4

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. എരുമേലിയിൽ നടപ്പാക്കുന്ന പ്രത്യേക പോലീസ് ക്രമീകരണങ്ങൾ, തിരക്ക് നിയന്ത്രണം, ഗതാഗത നിയന്ത്രണം, സുരക്ഷാ മുന്നൊരുക്കങ്ങൾ എന്നിവ ഉൾപ്പെടുത്തിയ പ്രവർത്തനപദ്ധതി അവതരിപ്പിച്ചു.

തുടർന്ന് നവംബർ 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് എരുമേലി അസംപ്ഷൻ സീറോ മലബാർ ഫൊറോന പള്ളി ഹാളിൽ പോലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ച സ്പെഷ്യൽ പോലീസ് അംഗങ്ങൾക്കുമായി ഡ്യൂട്ടി ബ്രീഫിംഗ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഡ്യൂട്ടി ക്രമീകരണങ്ങളും ഓരോ ഉദ്യോഗസ്ഥനും നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളും വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി ആശുപത്രിയിലെ വിദഗ്ധർ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷാ നടപടികളെക്കുറിച്ച് ക്ലാസെടുക്കുകയും പോലീസ് ഉദ്യോഗസ്ഥർക്കും സ്പെഷ്യൽ പോലീസ് അംഗങ്ങൾക്കും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്കേറിയ സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ജാഗ്രതയോടെയും ഉത്തരവാദിത്തബോധത്തോടെയും പ്രവർത്തിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭക്തജനങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സദാ സജ്ജരായിരിക്കണമെന്നും നിർദ്ദേശിച്ചു.

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ എരുമേലിയിൽ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ മുന്നൊരുക്കങ്ങളാണ് കോട്ടയം ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്നത്.