സെക്യൂരിറ്റി ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കണം; നാളെ കോട്ടയത്ത് ലേബർ ഓഫീസ് മാർച്ചും ധർണ്ണയും

സെക്യൂരിറ്റി ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കണം; നാളെ കോട്ടയത്ത് ലേബർ ഓഫീസ് മാർച്ചും ധർണ്ണയും

കോട്ടയം: സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം, നിയമപ്രകാരമുള്ള അവധികൾ, പി.എഫ്, ഇ.എസ്.ഐ, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 20 വെള്ളിയാഴ്ച ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. രാവിലെ 10ന് നടക്കുന്ന സമരത്തോടനുബന്ധിച്ച് അവകാശപത്രികയും സമർപ്പിക്കും.

AITUC ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യും. സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാജു അവകാശപത്രിക അവതരിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

യൂണിയൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.ഡി. റെജി, സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, സെക്രട്ടറി അഗസ്റ്റിൻ മാത്യു, ജില്ലാ രക്ഷാധികാരി അഡ്വ. ബിനു ബോസ്, ജില്ലാ പ്രസിഡന്റ് സിബി പരിയാരം തുടങ്ങിയവർ സംസാരിക്കും.