ജെസിഐ കോട്ടയത്തിന് പുതിയ നേതൃത്വം; അറുപതാമത് സ്ഥാനാരോഹണ ചടങ്ങ് നടന്നു
കോട്ടയം: ജെസിഐ കോട്ടയത്തിന്റെ അറുപതാമത് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
ജെസിഐ മുൻ ദേശീയ പ്രസിഡന്റ് അനീഷ് മാത്യു, ബ്രാൻഡ് സ്വാമി, സോൺ പ്രസിഡന്റ് കിഷൻ രാജ്, ജെസിഐ കോട്ടയം പ്രസിഡന്റ് റിച്ചുമോൻ സാലു, സോൺ വൈസ് പ്രസിഡന്റ് അഖിൽ ജോസ്, അമൽ വർഗീസ് ലാലു, സെക്രട്ടറി ഗോകുൽ പ്രസാദ്, ഇൻഫാൽ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.


