സെൻസസ് 2027: ജില്ലാതല പരിശീലനത്തിന് തുടക്കമായി

സെൻസസ് 2027: ജില്ലാതല പരിശീലനത്തിന് തുടക്കമായി

കോട്ടയം: ഇന്ത്യ സെൻസസ് 2027ന്റെ രണ്ടാംഘട്ട വിവരശേഖരണത്തിനു മുന്നോടിയായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്യോഗസ്ഥർ, ചാർജ് ഓഫീസർമാർ, അഡീഷണൽ ചാർജ് ഓഫീസർമാർ എന്നിവർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലനത്തിൽ സെൻസസ് ഡയറക്ടറേറ്റിലെ പരിശീലകരാണ് നേതൃത്വം നൽകുന്നത്.

പരിശീലനത്തിന്റെ രണ്ടാം ബാച്ച് ഒക്ടോബർ 14ന് ആരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന സെൻസസിന്റെ രണ്ടാംഘട്ടത്തിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനായി 40 ചോദ്യങ്ങളും അനുബന്ധ ഉപചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.