നെടുങ്കണ്ടം ഉമ്മാക്കടയിൽ മാലിന്യകൂമ്പാരം: നാട്ടുകാർ ആശങ്കയിൽ

നെടുങ്കണ്ടം ഉമ്മാക്കടയിൽ മാലിന്യകൂമ്പാരം: നാട്ടുകാർ ആശങ്കയിൽ

നെടുങ്കണ്ടം: ഉമ്മാക്കട ചിന്ന പച്ചടി വഴിയരികിൽ റോഡരികിൽ ഉള്ള ഓടയിൽ മാലിന്യങ്ങൾ കെട്ടികൊണ്ടിരിക്കുന്നതായുള്ള കാഴ്ച നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യവസ്തുക്കൾ വെള്ളം ഒഴുകുന്ന ഓടയിലേക്കാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് നാട്ടിലെ ആരോഗ്യമേഖലയിലും പരിസ്ഥിതിയിലും കടുത്ത വെല്ലുവിളികളുണ്ടാക്കുന്നു.

മാലിന്യങ്ങൾ നശിപ്പിക്കാൻ സ്ഥിരമായ ഒരു സൗകര്യം ഉണ്ടായിരുന്നെങ്കിൽ റോഡരികിൽ മാലിന്യം തള്ളിയിടുന്നതിന് ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽ കബോസ്റ്റ് കുഴികളും ചെറിയ മാലിന്യ സംസ്കരണ പ്ലാന്റുകളും സ്ഥാപിക്കുക അത്യാവശ്യമാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേനയ്ക്ക് കൈമാറുന്നതിനുള്ള സംസ്കാരവും സമൂഹത്തിൽ വളർത്തേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. മലിനജലവും പുകയും മൂലം പ്രദേശവാസികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നതായും പരാതികൾ ഉയരുന്നു.

പ്രാദേശിക സ്വഭാവത്തിൽ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികാരികളും പൊതുജനങ്ങളും ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.