ഇടുക്കിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണം; ഹർത്താലിന് വ്യാപാരി വ്യവസായി സമിതിയുടെ പിന്തുണ

ഇടുക്കിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണം; ഹർത്താലിന് വ്യാപാരി വ്യവസായി സമിതിയുടെ പിന്തുണ

ഇടുക്കി: നിർമ്മാണ നിരോധനം ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ ജനകീയ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ഒക്ടോബർ 16-ന് സി.പി.ഐ.എം. ആഹ്വാനം ചെയ്ത ഇടുക്കി ജില്ലാ ഹർത്താലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചതായി സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന വാഗ്ദാനം നൽകി ജനവിധി നേടിയിട്ടും ആറു മാസം പിന്നിട്ടിട്ടും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ വ്യാപാര-വാണിജ്യ, ടൂറിസം മേഖലകളെ പ്രതിസന്ധിയിലാക്കുകയും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

നിർമ്മാണ നിരോധനവും യാത്രാ നിയന്ത്രണങ്ങളും മൂലം വ്യാപാരികളും കർഷകരും സാധാരണക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണണം. ജനജീവിതത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

യു.പി.ഐ. ഇടപാടുകൾക്ക് അധിക സർചാർജ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഒക്ടോബർ 15-ന് കട്ടപ്പന യൂണിയൻ ബാങ്കിന് മുന്നിൽ ധർണ നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനങ്ങൾ പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

വാർത്താസമ്മേളനത്തിൽ സാജൻ കുന്നേൽ, മജീഷ് ജേക്കബ്, പി.ആർ. അയ്യപ്പൻകുട്ടി, ആൽവിൻ തോമസ്, ഷിനോജ് ടി.എസ്., പി.വി. സുരേഷ് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4