ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ഏറ്റുമാനൂർ: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന്റെയും വെറ്റിക്കുക്കലിലെ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഏറ്റുമാനൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.
നൂറുകണക്കിന് പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധേയമായി. സാമൂഹിക പ്രതിബദ്ധതയും യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വിളിച്ചോതുന്ന മാതൃകാപരമായ ബോധവത്കരണ പ്രവർത്തനമായാണ് പരിപാടി ശ്രദ്ധ നേടിയത്.


