എം.ജി.യൂണിവേഴ്സിറ്റി പി.ജി. ഏകജാലകം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; തിരുത്തലുകൾക്ക് 17 വരെ അവസരം
എം.ജി. സർവകലാശാലയുടെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്‍റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
അപേക്ഷകർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും പുനഃക്രമീകരിക്കാനും സൗകര്യമുണ്ട്. കൂടാതെ പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്താൻ സാധിക്കും.
ഈ എല്ലാ തിരുത്തലുകളും 17/06/2026 വരെ ചെയ്യാവുന്നതാണ്.
നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് അടയ്ക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസരം 17/06/2025 വരെ ലഭ്യമാണെന്നും അറിയിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും പുനഃക്രമീകരിക്കാനും സാധിക്കും. അപേക്ഷിക്കാനാവാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിക്കാനും 17/06/2026 വരെ അവസരമുണ്ട്.
ഇതിനായി സർവകലാശാലയുടെ “കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ” എന്ന ഓപ്ഷനിലൂടെ പ്രവേശിക്കണമെന്ന് അധികൃതർ അറിയിച്ചു.



