വെനസ്വേലയിൽ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂകമ്പം; 32 മരണം, 700ലേറെ പേർക്ക് പരിക്ക്
തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് 39 സെക്കൻഡുകളുടെ ഇടവേളയിൽ ഉണ്ടായത്. ഒരു നൂറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്.
വെനസ്വേലയുടെ വടക്കൻ തീരമേഖലയിലെ യാരാകുയ്–മൊറോൺ പ്രദേശങ്ങൾക്കടുത്താണ് ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം. ആദ്യം 7.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ 39 സെക്കൻഡിനകം 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.
ഭൂകമ്പത്തിൽ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള മേഖലകളിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങൾ തകർന്നുവീണതായും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.
പ്രാഥമിക കണക്കുകൾ പ്രകാരം 32 പേർ മരിക്കുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭൂകമ്പത്തെ തുടർന്ന് വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാരക്കാസിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ (മൈക്വിറ്റിയ) വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. സ്കൂളുകളുടെ പ്രവർത്തനവും നിയന്ത്രിച്ചിട്ടുണ്ട്.
നിലവിൽ രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. പ്രദേശത്ത് തുടർചലനങ്ങൾ അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ



