റൈഡർ സുരക്ഷയ്ക്കായി എ.കെ.ആർ.സി പ്രതിഷേധ റൈഡ്
മോട്ടോർ സൈക്കിൾ റൈഡർമാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി ഓൾ കേരള റൈഡേഴ്സ് കമ്മ്യൂണിറ്റി (AKRC)യുടെ നേതൃത്വത്തിൽ പ്രതിഷേധ റൈഡ് സംഘടിപ്പിക്കുന്നു.
ജൂൺ 28 ഞായറാഴ്ച നടക്കുന്ന റൈഡിന്റെ ഭാഗമായി രാവിലെ 8 മണിക്ക് റൈഡർമാർ മൂവാറ്റുപുഴ സ്റ്റേഡിയത്തിൽ സംഗമിക്കും.
റൈഡ് ക്രമീകരണം:
രാവിലെ 8.15ന് മൂവാറ്റുപുഴയിൽ നിന്ന് യാത്ര ആരംഭിക്കും.
8.40ന് തൊടുപുഴ
10 മണിക്ക് പുള്ളിക്കാനം
ഉച്ചയ്ക്ക് 12ന് ഏലപ്പാറ
12.30ന് കുട്ടിക്കാനം
2.15ന് വണ്ടിപ്പെരിയാർ
വൈകിട്ട് 3ന് സമാപന സമ്മേളനം.
സമാപന ചടങ്ങിൽ പ്രതിനിധികളുടെ പ്രസംഗവും നന്ദിപ്രസംഗവും ഉണ്ടായിരിക്കും. വൈകിട്ട് 4ന് കുട്ടിക്കാനത്ത് ഔദ്യോഗിക സമാപനത്തോടെ റൈഡ് അവസാനിക്കും.
ഹെൽമറ്റും സാധുവായ രേഖകളും നിർബന്ധമാണ്. റൈഡ് മാർഷലുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നും, ലെയിൻ അച്ചടക്കം പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
"സുരക്ഷയ്ക്കായി സവാരി ചെയ്യാം... ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യാം... റൈഡർമാരുടെ അവകാശങ്ങൾക്കായി ഒരുമിക്കാം" എന്ന സന്ദേശവുമായാണ് എ.കെ.ആർ.സി പ്രതിഷേധ റൈഡ് സംഘടിപ്പിക്കുന്നത്.



