എം.ജി. സർവകലാശാല: അഞ്ചാം സെമസ്റ്ററിലേക്കുള്ള കോളേജ് മാറ്റത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം

എം.ജി. സർവകലാശാല: അഞ്ചാം സെമസ്റ്ററിലേക്കുള്ള കോളേജ് മാറ്റത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം

എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അഞ്ചാം സെമസ്റ്ററിലേക്കുള്ള ഇന്റർ കോളേജിയേറ്റ് ട്രാൻസ്ഫറിനായുള്ള ഓൺലൈൻ അപേക്ഷകൾ ജൂൺ 10 വരെ സമർപ്പിക്കാം.

ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 11-ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ജൂൺ 12-ന് ബന്ധപ്പെട്ട കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടണം.

രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 15-ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുന്നവർ ജൂൺ 16-ന് കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ പൂർത്തിയാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും എം.ജി. സർവകലാശാലയുടെ പ്രവേശന പോർട്ടലായ CAP വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.