കട്ടപ്പന ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ
കട്ടപ്പന: ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി വിജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകർ എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. അപേക്ഷാ ഫീസ് 100 രൂപ.
അപേക്ഷാ ഫോമുകൾ ഐ.ടി.ഐ ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14.ഫോൺ: 04868-272216





