മിഷൻ ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃസമ്മേളനം; തിരിതെളിച്ച് മന്ത്രി മോൻസ് ജോസഫ്
ചെറുപുഷ്പ മിഷൻ ലീഗ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികളുടെ നേതൃസമ്മേളനത്തിന് മന്ത്രി മോൻസ് ജോസഫ് തിരിതെളിച്ചു. ഭാവി നേതാക്കളെ വാർത്തെടുക്കുന്നതിൽ മിഷൻ ലീഗ് നിർവഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് മന്ത്രി പറഞ്ഞു.
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ഡോ. ജോസഫ് വെള്ളമറ്റം, സിഞ്ചല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് ഇലവനാമുക്കട, വൈസ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്‌എച്ച്, ജോബിൻ വരിക്കമാക്കൽ എന്നിവർ പ്രസംഗിച്ചു.



