മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി, അസഭ്യം പറഞ്ഞു': ഇടുക്കിയിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി
ഇടുക്കി: സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മർദ്ദനമെന്ന് പരാതി. ഇടുക്കി അണക്കര സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. കുട്ടിയെ മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ശരീരമാസകലം വേദനയുണ്ടെന്നും, വടികൊണ്ട് ഒരുപാട് തവണ അടിച്ചതായും മർദ്ദനത്തിനിരയായ കുട്ടി വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി വലിയ പ്രതിഷേധമാണ് ഈ സംഭവത്തിന് പിന്നാലെ ഉയരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.



