കാപ്പി കർഷകർക്ക് സുവർണ്ണാവസരം: കോഫി ബോർഡ് വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇടുക്കി: കാപ്പി കൃഷി മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കോഫി ബോർഡ് വിജ്ഞാനവ്യാപന വിഭാഗം നടപ്പിലാക്കുന്ന 'സംയോജിത കാപ്പി വികസന പദ്ധതി (2026-27)' പ്രകാരമുള്ള വിവിധ ധനസഹായങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
കാപ്പി തോട്ടങ്ങളുടെ പുനർകൃഷി (റീപ്ലാന്റേഷൻ), പുതിയ കിണർ അല്ലെങ്കിൽ കുളം നിർമാണം, ജലസേചന സാമഗ്രികൾ വാങ്ങൽ എന്നിവയ്ക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. കൂടാതെ കാപ്പിക്കളം, ഗോഡൗൺ നിർമാണം എന്നിവയ്ക്കും, കളനാശിനി യന്ത്രം (Weed Cutter), ചെയിൻസോ (Chainsaw), സ്പ്രേയർ, ടെലിസ്‌കോപ്പിക് പ്രൂണർ (Telescopic Pruner) തുടങ്ങിയ ആധുനിക കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനും കർഷകർക്ക് ധനസഹായം അനുവദിക്കുന്നതാണ്.
താല്പര്യമുള്ള കർഷകർ കോഫി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ coffeeboard.gov.in/RegistrationSearch.aspx വഴി ആദ്യം 'ഗ്രോവർ രജിസ്‌ട്രേഷൻ' പൂർത്തിയാക്കേണ്ടതാണ്. ഇതിനുശേഷം ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള കോഫി ബോർഡ് ഓഫീസ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
ആവശ്യമായ രേഖകൾ:
മുഴുവൻ തോട്ടത്തിനുമുള്ള പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ്
ആധാർ കാർഡ്
ആധാർ സീഡിങ് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്ക്
എൻ.പി.സി.ഐ (NPCI) വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ആധാർ സീഡിങ് സാക്ഷ്യപത്രം
പാസ്‌പോർട്ട് സൈസ് ഫോട്ടോ
തോട്ടത്തിന്റെ അതിരുകളും ദിക്കുകളും സ്വയം വരച്ച് അടയാളപ്പെടുത്തിയ സ്കെച്ച് മാപ്പ്
പമ്പ് സെറ്റുകൾക്കും ജലസേചന സാമഗ്രികൾക്കുമുള്ള അംഗീകൃത കൊട്ടേഷൻ
സ്വയം തയ്യാറാക്കിയ പ്ലാനും എസ്റ്റിമേഷനും
അപേക്ഷകൾ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലും, പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള തുകയുടെ പരിധിയിൽ നിന്നുമായിരിക്കും ധനസഹായം വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:30 വരെയുള്ള സമയങ്ങളിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
ചീഫ് ഓഫീസ്: 04868-278025
വാഴവാര: 9495561600, 8891417843
വണ്ടിപ്പെരിയാർ: 8547315205, 9526186906
അടിമാലി: 8610195532, 8277066286



