നാടക് ഇടുക്കി ജില്ലാ സമ്മേളനം ശനിയാഴ്ച കട്ടപ്പനയിൽ

നാടക് ഇടുക്കി ജില്ലാ സമ്മേളനം ശനിയാഴ്ച കട്ടപ്പനയിൽ

കട്ടപ്പന: കേരളത്തിലെ നാടകപ്രവർത്തകരുടെ സംഘടനയായ നാടകിന്റെ ഇടുക്കി ജില്ലാ സമ്മേളനം ഒക്ടോബർ 17 ശനിയാഴ്ച കട്ടപ്പന ദർശന ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം നാടക് സംസ്ഥാന സെക്രട്ടറി, നടി, പ്രഭാഷക എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജെ. ശൈലജ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് എം.സി. ബോബൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ആർ. മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ജി.കെ. പന്നാംകുഴി അനുശോചന പ്രമേയവും അവതരിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4