പെരിയാർ ടൈഗർ റിസർവിൽ വനമഹോത്സവ വാരത്തിന് ഹരിതാഭമായ തുടക്കം.
വനസമ്പത്ത് നിലനിർത്തേണ്ടതിന്റെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും അനിവാര്യതയോർമ്മിപ്പിച്ചുകൊണ്ട് പെരിയാർ ടൈഗർ റിസർവിൽ ഈ വർഷത്തെ വനമഹോത്സവ വാരത്തിന് (ജൂലൈ 1–7) തുടക്കമായി. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സാജു പി.യു. IFS ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുള തൈ നടീൽ കർമ്മവും നിർവ്വഹിച്ചു.
പിടിസിഎഫ് (PTCF) ഗവേണിംഗ് ബോർഡ് അംഗം ശ്രീ. ഷാജി കുരിശുംമൂട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. ഫ്രാൻസിസ് എം. യോഹന്നാൻ സ്വാഗതം ആശംസിച്ചു. റിസർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. മനോജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
തേക്കടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പ്രേംജിത്ത് ലാൽ, പിടിസിഎഫ് കൺസർവേഷൻ ബയോളജിസ്റ്റ് ശ്രീ. രമേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിസിഎഫ് അസിസ്റ്റന്റ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ ശ്രീ. സുനിൽ സി.ജി. നന്ദി പ്രകാശിപ്പിച്ചു.


