കുമരകം ശ്രീ നാരായണ കോളേജിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുമരകം ശ്രീ നാരായണ കോളേജിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുമരകം: ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകത്ത് സംഘടിപ്പിച്ച 'പ്രവേശനോത്സവം 2026' ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

വിദ്യാർത്ഥികളെ കലാലയ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും അക്കാദമിക അന്തരീക്ഷം, പഠനരീതി, ചട്ടങ്ങൾ, ലഭ്യമായ അവസരങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം അരുൺ കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4

കോളേജ് പ്രിൻസിപ്പാൾ ഡോ. റീനമോൾ എസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അരുൺദേവ് പി.ആർ., ആർ.ഡി.സി. കൺവീനർ എസ്.വി. സുരേഷ് കുമാർ, ആർ.ഡി.സി. ചെയർമാൻ അജയൻ എം.ജെ. എന്നിവർ ആശംസകൾ നേർന്നു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുരഭി മുത്ത് എസ് കൃതജ്ഞത രേഖപ്പെടുത്തി. ഒന്നാംവർഷ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി, മഹാത്മാഗാന്ധി സർവകലാശാല 2026 മാർച്ചിൽ നടത്തിയ അവസാന വർഷ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരെയും അനുമോദിച്ച് ഉപഹാരങ്ങൾ നൽകി.