ലഹരിക്കെതിരേ ജെസിഐയുടെ നേതൃത്വത്തില് മാരത്തണ്
കോട്ടയം: ലഹരിക്കെതിരേ ജെസിഐയുടെ നേതൃത്വത്തില് മാരത്തണ് സംഘടിപ്പിച്ചു. മണിപ്പുഴ ലുലു മാളില്നിന്നാരംഭിച്ച മാരത്തണില് വിവിധ പ്രായവിഭാഗങ്ങളിലുള്ളവർ പങ്കെടുത്തു. തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ കാമ്പയിനിന്റെ സന്ദേശം പ്രചരിപ്പിക്കുക, യുവാക്കളെ ലഹരിയില്നിന്നകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്കും കായികപ്രവർത്തനങ്ങളിലേക്കും നയിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാരത്തണ് സംഘടിപ്പിച്ചത്.
ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, മുൻ മന്ത്രി വി. എൻ. വാസവൻ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, കോട്ടയം നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ, ജെസിഐ ദേശീയ അധ്യക്ഷൻ എസ്. രവിശങ്കർ തുടങ്ങിയവർ ഫ്ലാഗ് ഓഫില് പങ്കെടുത്തു.


