ദുരന്ത ലഘൂകരണ ദിനം: ഏകദിന പരിശീലനം സംഘടിപ്പിച്ചു

ദുരന്ത ലഘൂകരണ ദിനം: ഏകദിന പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ദുരന്തസാധ്യതയുള്ള മേഖലകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പ്രാദേശിക ജനപ്രതിനിധികൾക്കും സന്നദ്ധപ്രവർത്തകർക്കും പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. ജില്ലയിലെ ദുരന്തസാധ്യതയുള്ള തദ്ദേശസ്ഥാപനങ്ങളിലെ എമർജൻസി റെസ്‌പോൺസ് ടീം അംഗങ്ങളും ആശാ പ്രവർത്തകരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, ഫയർ ആൻഡ് റെസ്‌ക്യൂ കോട്ടയം എസ്.എച്ച്.ഒ രാജേഷ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ജെ. സിതാര, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് റാണി പി. ജോയ് എന്നിവർ സംസാരിച്ചു. ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി പരിശീലന ക്ലാസ് നയിച്ചു.