പോഷകബാല്യം പദ്ധതി: അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

പോഷകബാല്യം പദ്ധതി: അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.

Slide 1
Slide 2
Slide 3
Slide 4

കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികൾ, കോട്ടയം സെക്ടറിലെ 49 അങ്കണവാടികൾ, നാട്ടകം സെക്ടറിലെ 43 അങ്കണവാടികൾ എന്നിവിടങ്ങളിലേക്കാണ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുട്ട വിതരണം ചെയ്യേണ്ടത്.

Slide 1
Slide 2
Slide 3
Slide 4

ടെൻഡറുകൾ ജൂലൈ 15ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഐ.സി.ഡി.എസ്. സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ്. പള്ളം അഡീഷണൽ പ്രോജക്ട് ഓഫീസ്, കുമാരനല്ലൂർ എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0481 2310355.