റെസ്ക്യൂ ഫോഴ്സ് കേരളയുടെ മെഗാ അവാർഡ് നൈറ്റ് ജൂലൈ 11ന് ഈരാറ്റുപേട്ടയിൽ

റെസ്ക്യൂ ഫോഴ്സ് കേരളയുടെ മെഗാ അവാർഡ് നൈറ്റ് ജൂലൈ 11ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ജീവകാരുണ്യ-ദുരന്തനിവാരണ രംഗത്ത് പ്രവർത്തിക്കുന്ന ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ, 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെഗാ അവാർഡ് നൈറ്റും ജനപ്രതിനിധികൾക്കുള്ള ആദരവ് ചടങ്ങും ജൂലൈ 11 ശനിയാഴ്ച സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ ഹാജി പി. കെ. അലിയാർ മെമ്മോറിയൽ മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുക.

Slide 1
Slide 2
Slide 3
Slide 4

പരിപാടി പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ. മാണി സി. കാപ്പൻ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. (സജി ജോസഫ്) ജനപ്രതിനിധികളെ ആദരിക്കും.

ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി. പി. നാസർ മുഖ്യപ്രഭാഷണം നടത്തും. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ രഹന ഫാത്തിമ വിദ്യാഭ്യാസ സന്ദേശം നൽകും.

ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വി. എം. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് പാട്രൺ പി. എം. അബ്ദുൽ ഖാദർ സ്വാഗതം ആശംസിക്കും. രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ ആശംസകൾ അർപ്പിക്കും. ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ നന്ദി രേഖപ്പെടുത്തും.