കോട്ടയം സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ യുവാവ് മരിച്ചു, പ്രതി കസ്റ്റഡിയിൽ

കോട്ടയം സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ യുവാവ് മരിച്ചു, പ്രതി കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം നഗരമധ്യത്തിലെ സെൻട്രൽ ജംഗ്ഷനിൽ മദ്യലഹരിയിലായിരുന്ന സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി 11.15ഓടെ സെൻട്രൽ ജംഗ്ഷനിലെ കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്മിൽ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിനിടെ വിനീതിന് കുത്തേൽക്കുകയുമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

സംഘർഷവിവരം ലഭിച്ചതിനെ തുടർന്ന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൺട്രോൾ റൂം സംഘത്തിലെ എസ്.ഐ. ഉദയൻ, എ.എസ്.ഐ. റോഷൻ, സി.പി.ഒ. ബോബി എന്നിവർ സ്ഥലത്തെത്തി. കത്തിയുമായി നിന്ന പ്രതിയെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ വിനീതിനെ 108 ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Slide 1
Slide 2
Slide 3
Slide 4