എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷം ഇന്ന്; നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ചത് – രാഷ്ട്രപതി

എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷം ഇന്ന്; നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ചത് – രാഷ്ട്രപതി

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാന രേഖയാണെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ അതില്‍ ആഴത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

Slide 1
Slide 2
Slide 3
Slide 4

സ്ത്രീകള്‍ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും സജീവമായി പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും, ഇന്ന് വോട്ടര്‍ ദിനം ആഘോഷിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. സൈന്യത്തെയും പൊലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പും ബ്ലൈന്‍ഡ് ലോകകപ്പും നേടിയ താരങ്ങള്‍ക്കും രാഷ്ട്രപതി അഭിനന്ദനം അറിയിച്ചു. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് രാവിലെ 10.30ന് ഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തും. മുഖ്യാതിഥികളായ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ പരമ്പരാഗത ബഗ്ഗിയില്‍ രാഷ്ട്രപതിയോടൊപ്പം എത്തും. 21 ആചാരവെടിയും ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടിയും ചടങ്ങിന്റെ ഭാഗമാകും.

കേരളം ഉള്‍പ്പെടെ 30 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 30,000ലേറെ സുരക്ഷാസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.