ലോകകപ്പ് 2026: ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം; സാക്കയുടെ ഹാട്രിക്കിൽ 6–4 ജയം

ലോകകപ്പ് 2026: ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം; സാക്കയുടെ ഹാട്രിക്കിൽ 6–4 ജയം

2026 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം ഇംഗ്ലണ്ടിന്. ഗോളൊഴുക്കായ പ്ലേ ഓഫ് മത്സരത്തിൽ ഫ്രാൻസിനെ 6–4ന് കീഴടക്കിയാണ് ഇംഗ്ലണ്ട് ടൂർണമെന്റ് മൂന്നാം സ്ഥാനത്തോടെ അവസാനിപ്പിച്ചത്.

ഇംഗ്ലണ്ടിനായി ബുക്കായോ സാക്ക ഹാട്രിക്ക് (37', 45', 85' പെനാൽറ്റി) നേടി തിളങ്ങിയപ്പോൾ, ഡെക്ലാൻ റൈസ്, എസ്രി കോൺസ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ ഓരോ ഗോൾ വീതവും നേടി. ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഇരട്ടഗോളും ബ്രാഡ്ലി ബാർക്കോള, ഉസ്മാൻ ഡെംബലെ എന്നിവർ ഓരോ ഗോൾ വീതവും നേടി.

Slide 1
Slide 2
Slide 3
Slide 4

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഇംഗ്ലണ്ട് ആദ്യപകുതിയിൽ തന്നെ 4–0ന് മുന്നിലെത്തി. റൈസിന്റെ ആദ്യഗോളിന് പിന്നാലെ കോൺസയും സാക്കയുടെ ഇരട്ടഗോളുകളും ഇംഗ്ലണ്ടിന് വമ്പൻ ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയിൽ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു. എംബാപ്പെയുടെ ഗോളും അസിസ്റ്റും ബാർക്കോളയുടെ ഗോളും ചേർന്ന് സ്കോർ 4–3 വരെ എത്തിച്ചെങ്കിലും, സാക്കയുടെ പെനാൽറ്റി ഗോളും ഇൻജുറി ടൈമിൽ ബെല്ലിങ്ഹാമിന്റെ ഗോളും ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചു. ഇൻജുറി ടൈമിൽ ഡെംബലെ ഫ്രാൻസിന്റെ നാലാം ഗോൾ നേടിയെങ്കിലും ഫലം മാറ്റാനായില്ല.

ഹാട്രിക്കോടെ ബുക്കായോ സാക്ക മത്സരത്തിലെ താരമായി. തോൽവിയോടെ ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാംപ്സ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തോട് വിടപറഞ്ഞതും മത്സരത്തിന്റെ ശ്രദ്ധേയ സംഭവമായി.

Slide 1
Slide 2
Slide 3
Slide 4