സർക്കാർ ഓഫിസുകളിൽ ഫയൽ അദാലത്ത്; ‘ജനസ്പർശം’ ഒക്ടോബർ 15 മുതൽ

ഡിസംബർ 31 വരെ നീളുന്ന അദാലത്തിലൂടെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കും; കാലതാമസം ഒഴിവാക്കാൻ ഭരണപരിഷ്കാരങ്ങളും

സർക്കാർ ഓഫിസുകളിൽ ഫയൽ അദാലത്ത്; ‘ജനസ്പർശം’ ഒക്ടോബർ 15 മുതൽ

സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി ‘ജനസ്പർശം’ എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് സംഘടിപ്പിക്കും. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയാണ് അദാലത്ത്. ഫയലുകൾ തീർപ്പാക്കുന്നതിനൊപ്പം കാലതാമസത്തിന്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കുകയാണ് ലക്ഷ്യം.

സർക്കാരിന്റെ 100 ദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആകെ 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തിയായി. ശേഷിക്കുന്ന 20 പദ്ധതികളും 90 ശതമാനത്തിലധികം പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

വിവിധ വകുപ്പുകളിൽ ലക്ഷക്കണക്കിന് ഇ-ഫയലുകളും നിരവധി ഭൗതിക ഫയലുകളും തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങൾ പരിശോധിച്ച് ഭരണസംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരേ വിഷയവുമായി ബന്ധപ്പെട്ട ഫയലുകൾ വിവിധ വകുപ്പുകളിലേക്ക് ആവർത്തിച്ച് കൈമാറുന്നത് ഒഴിവാക്കും. നയപരമായ തീരുമാനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ അണ്ടർ സെക്രട്ടറി തലത്തിൽത്തന്നെ വേഗത്തിൽ തീരുമാനമെടുക്കുന്നതിനുള്ള സംവിധാനവും പരിഗണനയിലുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കാൻ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ ചേർന്ന് തടസ്സങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാരിന്റെ 100 ദിന കർമപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ പരിശോധിക്കാം. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ആയുഷ്, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4