റൈസ് പദ്ധതി : മെറിറ്റ് അവാർഡ് വിതരണം ഇന്ന്

റൈസ് പദ്ധതി : മെറിറ്റ് അവാർഡ് വിതരണം ഇന്ന്

തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി നടപ്പിലാക്കുന്ന ‘റൈസ്’ പദ്ധതിയുടെ ഭാഗമായി പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന തൊടുപുഴ നിയമസഭാ മണ്ഡലതല മെറിറ്റ് അവാർഡ് വിതരണം ഇന്ന് നടക്കും.

രാവിലെ 11 മണിക്ക് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് മുഖ്യാതിഥിയായിരിക്കും. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും.

തൊടുപുഴ നിയമസഭാ മണ്ഡല പരിധിയിലെ സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്ന് പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.