ഇന്ധനവില ഉയർത്തി നയാരാ എനർജി
പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയും കൂട്ടി
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയ്ലർ ആണ് നയാര എനർജി.
പെട്രോളിന് 5 രൂപ 30 പൈസയും,ഡീസലിന് 3 രൂപയും വർധനവ് വന്നിട്ടുണ്ട്.സംസ്ഥാനത്തിൻ്റെ നികുതി കൂടി പരിഗണിച്ചു വിലയിൽ ഇനിയും മാറ്റം ഉണ്ടാകും.ക്രൂഡ് ഓയിൽ ലഭ്യതയിൽ ഉണ്ടായ കുറവാണ് വില വർധനവിന് കാരണമാണ് പറയപ്പെടുന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ,ഡീസൽ വില കുതിച്ചുയരുകയാണ് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്






