ലോകകപ്പ് ഫുട്ബോൾ : കിരീടത്തിനായി അർജന്റീനയും സ്പെയിനും ഇന്ന് നേർക്കുനേർ; ഫുട്ബോൾ ലോകം ആവേശത്തിൽ

മത്സരം ഇന്ത്യൻ സമയം രാത്രി 12.30 ന്

ലോകകപ്പ് ഫുട്ബോൾ : കിരീടത്തിനായി അർജന്റീനയും സ്പെയിനും ഇന്ന് നേർക്കുനേർ; ഫുട്ബോൾ ലോകം ആവേശത്തിൽ

2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ സ്പെയിനും ഇന്ന് കിരീടപ്പോരിൽ ഏറ്റുമുട്ടും.

Slide 1
Slide 2
Slide 3
Slide 4

ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30ന് അമേരിക്കയിലെ ന്യൂയോർക്ക്–ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം അരങ്ങേറുക.

Slide 1
Slide 2
Slide 3
Slide 4

അർജന്റീനയുടെ പ്രതീക്ഷകൾ നായകൻ ലയണൽ മെസ്സിയിലും, എമിലിയാനോ മാർട്ടിനെസിന്റെ സുരക്ഷിത ഗോൾകീപ്പിങ്ങിലും, എൻസോ ഫെർണാണ്ടസ്–മാക് അലിസ്റ്റർ–ഡി പോൾ മധ്യനിര കൂട്ടുകെട്ടിലുമാണ്. ജൂലിയൻ അൽവാരസാണ് ആക്രമണനിരയിലെ പ്രധാന പ്രതീക്ഷ.

അതേസമയം, ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ ഫൈനലിലെത്തിയ സ്പെയിൻ യുവതാരങ്ങളുടെ കരുത്തിലാണ് ആത്മവിശ്വാസം. ലാമിൻ യമാൽ, നിക്കോ വില്യംസ് എന്നിവരുടെ വേഗമേറിയ മുന്നേറ്റങ്ങളും റോഡ്രിയുടെ നേതൃത്വത്തിലുള്ള മധ്യനിര നിയന്ത്രണവും സ്പെയിന്റെ പ്രധാന ആയുധങ്ങളാണ്.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമാണ് അർജന്റീന. 19 ഗോളുകളാണ് അവർ നേടിയത്. മറുവശത്ത്, വെറും ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത്. അതുകൊണ്ടുതന്നെ ആക്രമണവും പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും ഫൈനലിന്റെ പ്രധാന ആകർഷണം.

Slide 1
Slide 2
Slide 3
Slide 4

മെസ്സിയെ കേന്ദ്രീകരിച്ചുള്ള ആക്രമണ ശൈലിയും അതിവേഗ കൗണ്ടർ അറ്റാക്കുകളും അർജന്റീനയുടെ തന്ത്രമാകുമ്പോൾ, പന്തടക്കത്തിലും ശക്തമായ പ്രസ്സിംഗിലുമാണ് സ്പെയിൻ ആശ്രയിക്കുന്നത്. ഇരു ടീമുകളും മികച്ച ഫോമിലുള്ളതിനാൽ മത്സരം അധികസമയത്തേക്കോ പെനാൽറ്റി ഷൂട്ടൗട്ടിലേക്കോ നീളാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Slide 1
Slide 2
Slide 3
Slide 4

ഇത്തവണത്തെ ലോകകപ്പിനായി ഫിഫ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചാമ്പ്യൻമാർക്ക് 50 മില്യൺ ഡോളർ (ഏകദേശം ₹418 കോടി) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 33 മില്യൺ ഡോളറും (ഏകദേശം ₹276 കോടി), മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 29 മില്യൺ ഡോളറും (ഏകദേശം ₹242 കോടി), നാലാം സ്ഥാനക്കാരായ ഫ്രാൻസിന് 27 മില്യൺ ഡോളറും (ഏകദേശം ₹226 കോടി) സമ്മാനമായി ലഭിക്കും.

ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു അധ്യായം കുറിക്കപ്പെടുന്ന ഈ കലാശപ്പോരാട്ടത്തിൽ ലോകകിരീടം ഉയർത്തുക അർജന്റീനയോ സ്പെയിനോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.