മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, ഡയാലിസിസ് കിറ്റ് വിതരണം, സന്നദ്ധ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, ഡയാലിസിസ് കിറ്റ് വിതരണം, സന്നദ്ധ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു

മേലുകാവ്: മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, ഡയാലിസിസ് കിറ്റ് വിതരണം, സന്നദ്ധ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. കോളേജ് പൂർവ്വ വിദ്യാർത്ഥികൾ, എൻ.എസ്.എസ്, പാലാ ബ്ലഡ് ഫോറം, മേരിഗിരി ഐ.എച്ച്.എം ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി.എസ് അധ്യക്ഷത വഹിച്ച ചടങ്ങ് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഉദ്ഘാടനം ചെയ്തു. കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡന്റും ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്ററുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോ. സ്റ്റാലിൻ കെ. തോമസ് മുഖ്യാതിഥിയായി.

എം.ജി. സർവകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി.എസ്, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അലുമിനി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ഡോ. ഉമാറാണി, ജസ്റ്റിൻ ജോസഫ്, ദേവിക, ദേവദാസ് എന്നിവർ സംസാരിച്ചു. കോളേജ് പൂർവ്വ വിദ്യാർത്ഥികളും എൻ.എസ്.എസ് വളണ്ടിയർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4