150 വൃക്കമാറ്റിവയ്ക്കലുകൾ; ഇനി ഗ്യാസ്ട്രോ ചികിത്സയിലും മികവിന്റെ പുതിയ കേന്ദ്രം — മാർ സ്ലീവാ മെഡിസിറ്റിക്ക് സെന്റർ ഓഫ് എക്സലൻസ്”

150 വൃക്കമാറ്റിവയ്ക്കലുകൾ; ഇനി ഗ്യാസ്ട്രോ ചികിത്സയിലും മികവിന്റെ പുതിയ കേന്ദ്രം — മാർ സ്ലീവാ മെഡിസിറ്റിക്ക് സെന്റർ ഓഫ് എക്സലൻസ്”

പാലാ: മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. ഗ്യാസ്ട്രോസയൻസസ് വിഭാഗത്തെ സെന്റർ ഓഫ് എക്സലൻസായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ആശുപത്രിയിൽ 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി രോഗികളുടെയും ചികിത്സാസംഘത്തിന്റെയും സംഗമവും നടന്നു. ആശുപത്രിയുടെ ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.

മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രമായ സംഭാവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലുമുള്ളവരുടെ സഹകരണത്തോടെ കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരിപാലന രംഗത്ത് കേരളത്തിലെ ക്രൈസ്തവ സമൂഹം നൽകുന്ന സേവനം മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ മാർ സ്ലീവാ മെഡിസിറ്റി ലോകോത്തര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രമായി വളർന്നതായി ബിഷപ് പറഞ്ഞു.

ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഫാ. മാത്യു തെക്കേൽ, എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, പ്രഫ. റോണി കെ. ബേബി എം.എൽ.എ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് എം., നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡോ. ടി.സി. തങ്കച്ചൻ ചികിത്സാനുഭവം പങ്കുവെച്ചു.

150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ മെഡിക്കൽ സംഘത്തെയും ദേശീയ ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ജേതാവായ, മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കലിന് വിധേയനായ സിബി വർഗീസിനെയും അടിയന്തര സാഹചര്യത്തിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് സുരക്ഷിത ചികിത്സ ഉറപ്പാക്കാൻ സഹായിച്ച നഴ്സ് ലിറ്റി ജോയിയെയും ചടങ്ങിൽ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4

30,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ബ്ലോക്കിലാണ് ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിന്റെ വിപുലമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി, ജി.ഐ.–എച്ച്.പി.ബി. ശസ്ത്രക്രിയ, ഇന്റർവെൻഷണൽ റേഡിയോളജി, നൂതന ഇ.ആർ.സി.പി., എൻഡോസ്കോപിക് അൾട്രാസോണോഗ്രഫി, ലാപ്രോസ്കോപിക് കരൾ ശസ്ത്രക്രിയ, സങ്കീർണമായ ഉദരരോഗ കാൻസറുകൾക്കുള്ള ചികിത്സ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

Slide 1
Slide 2
Slide 3
Slide 4

നാല് എൻഡോസ്കോപ്പി സ്യൂട്ടുകൾ, ക്യാപ്സൂൾ എൻഡോസ്കോപ്പി, മാനോമെട്രി, ഡെഡിക്കേറ്റഡ് സി–ആം, ഫൈബ്രോസ്കാൻ, ബ്രത്ത് അനലൈസർ തുടങ്ങിയ ആധുനിക സംവിധാനങ്ങളും കേന്ദ്രത്തിന്റെ പ്രത്യേകതകളാണ്.മാർ ഫെലിസിറ്റാസ്–2026 വിജയികൾക്കുള്ള സമ്മാനദാനവും മാർ സ്ലീവൻസ് അവതരിപ്പിച്ച ‘റിഥം–2026’ സാംസ്കാരിക പരിപാടിയും ചടങ്ങിന്റെ ഭാഗമായി നടന്നു.

Slide 1
Slide 2
Slide 3
Slide 4