പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്‌മെന്റ് സിസ്റ്റം (PRISM) പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും ഒഴിവുകളുണ്ട്.
ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ, ഡിഗ്രി, ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗിൽ ഡിപ്ലോമ, ന്യൂ മീഡിയ, സോഷ്യൽ മീഡിയ സ്റ്റഡീസ് എന്നിവയിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലും പ്രവൃത്തിപരിചയം അഭികാമ്യമാണ്.
പ്രായപരിധി: 2026 സെപ്റ്റംബർ ഒന്നിന് 30 വയസ് കവിയരുത്.
അപേക്ഷകൾ ഓൺലൈനായി PRISM അപേക്ഷാ പോർട്ടൽ വഴി സമർപ്പിക്കാം. അപേക്ഷ സംബന്ധിച്ച വിശദമായ നിർദേശങ്ങൾ PRD വെബ്സൈറ്റ് , C-DIT വെബ്സൈറ്റ്എന്നിവയിൽ ലഭ്യമാണ്.
ഇ-മെയിൽ വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 15, 2026.





