മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കോട്ടയം: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ച് ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തും. സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വൈകിട്ട് 3ന് ഓർക്കിഡ് റെസിഡൻസി ഓഡിറ്റോറിയത്തിൽ മുൻകാല യൂത്ത് ലീഗ് ജില്ലാ നേതാക്കളെ ആദരിക്കുന്ന ‘തലമുറസംഗമം’ നടക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്യും.




