ഓണത്തിൽ റെക്കോർഡ് വരുമാനം; ചതയദിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് 8.07 കോടി

ഓണത്തിൽ റെക്കോർഡ് വരുമാനം; ചതയദിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് 8.07 കോടി

തിരുവനന്തപുരം: ഓണം സ്‌പെഷൽ സർവീസുകളിലൂടെ റെക്കോർഡ് വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി. ചതയദിനമായ വെള്ളിയാഴ്ച മാത്രം കോർപ്പറേഷന് ലഭിച്ചത് 8.07 കോടി രൂപ വരുമാനം. ഉത്രാടദിനത്തിൽ 7.88 കോടി രൂപയും വരുമാനമായി ലഭിച്ചു.

ഉത്രാടദിനത്തിൽ മാത്രം 21.45 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്തത്. ഇതിൽ 9.34 ലക്ഷം പേർ സ്ത്രീകളായിരുന്നു. പ്രിയദർശിനി സൗജന്യ/ആനുകൂല്യ യാത്രാ പദ്ധതിയും നിരവധി വനിതാ യാത്രക്കാർ പ്രയോജനപ്പെടുത്തി.

തിരക്കേറിയ ദിവസങ്ങൾ മുൻകൂട്ടി കണക്കാക്കി അധിക സർവീസുകൾ ക്രമീകരിച്ചതും കൃത്യമായ സർവീസ് പ്ലാനിങ്ങുമാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണമായത്. ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ബജറ്റ് ടൂറിസം സർവീസുകൾ സജീവമാക്കിയതും കെ.എസ്.ആർ.ടി.സിക്ക് നേട്ടമായി.

ഓണക്കാലത്തെ യാത്രാ ആവശ്യകത കൃത്യമായി തിരിച്ചറിഞ്ഞ് സർവീസുകൾ ക്രമീകരിച്ചതിലൂടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനയാണ് ഇത്തവണ ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4