വാഗ്ദാനം വെറുംവാക്കായി; യു.ഡി.എഫ് സർക്കാരിന് 489 പേഴ്സണൽ സ്റ്റാഫുകൾ; മുന്നിൽ മുഖ്യമന്ത്രി തന്നെ.

വാഗ്ദാനം വെറുംവാക്കായി; യു.ഡി.എഫ് സർക്കാരിന് 489 പേഴ്സണൽ സ്റ്റാഫുകൾ; മുന്നിൽ മുഖ്യമന്ത്രി തന്നെ.

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന വാഗ്ദാനം കാറ്റിൽപ്പറത്തി യു.ഡി.എഫ് സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർക്കായി ഇതുവരെ 489 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചു. 31 പേരെ പേഴ്സണൽ സ്റ്റാഫായി നിയമിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് പട്ടികയിൽ ഒന്നാമതുള്ളത്.

​കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിലും സാമ്പത്തിക ബാധ്യത വരുത്തുന്ന പെൻഷൻ ആനുകൂല്യങ്ങളിലും പ്രതിപക്ഷം വലിയ വിമർശനം ഉന്നയിച്ചിരുന്നു. അധികാരത്തിലെത്തിയാൽ ഇത്തരം അനാവശ്യ നിയമനങ്ങൾ ഉണ്ടാകില്ലെന്നും പെൻഷൻ ലഭിക്കാനുള്ള കുറഞ്ഞ സർവീസ് കാലാവധി നാല് വർഷമാക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മുൻ സർക്കാരിലെ നാനൂറിനടുത്ത് എന്ന കണക്കിനെയും മറികടന്നാണ് നിലവിലെ നിയമനങ്ങൾ.​മുഖ്യമന്ത്രിയുടെ സ്റ്റാഫ്: 31 പേർ.മന്ത്രിമാരുടെ സ്റ്റാഫ്: മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ. മുരളീധരൻ എന്നിവരുടെ ഓഫീസുകളിലും വൻ നിയമന പട്ടിക ​ചീഫ് വിപ്പ്: ഭരണപരമായ ചുമതലകളൊന്നുമില്ലാത്ത ചീഫ് വിപ്പിന് അനുവദിച്ചിരിക്കുന്നത് 16 സ്റ്റാഫുകളെ.

​പെൻഷൻ ആനുകൂല്യങ്ങളിലും മാറ്റമില്ല

രണ്ട് വർഷവും ഒരു ദിവസവും പൂർത്തിയാക്കിയാൽ മൂന്ന് വർഷത്തെ കാലാവധി കണക്കാക്കി 7% ക്ഷാമാശ്വാസത്തോടെ പെൻഷനും, വിരമിക്കുമ്പോൾ രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന 2021-ലെ മുൻ സർക്കാരിന്റെ വിവാദ ഉത്തരവ് ഇപ്പോഴും അതേപടി തുടരുകയാണ്. നിയമനങ്ങൾ ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നിരിക്കെ വരും ദിവസങ്ങളിൽ പട്ടിക ഇനിയും നീളുമെന്നാണ് സൂചന.

Slide 1
Slide 2
Slide 3
Slide 4