ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ഇടുക്കി കാമാക്ഷിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.

കാമാക്ഷി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപകടമുണ്ടായത്. തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ഷൈജു (41) ആണ് മരിച്ചത്.

ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.