പ്രിയദർശിനി സൗജന്യ യാത്ര: യാത്രക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ
സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് ഓർഡിനറി കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകും.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
🔹 ജൂൺ 15-ന് രാവിലെ 8.30-ന് ബഹു. മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാവിലെ 9 മണി മുതൽ മാത്രമേ '0' ടിക്കറ്റ് ലഭ്യമാകൂ. അതിന് മുമ്പ് ബസിൽ കയറുന്നവർക്ക് സൗജന്യ യാത്ര ലഭിക്കില്ല.
🔹 സൗജന്യ യാത്രയ്ക്കും സാധാരണ ടിക്കറ്റ് എടുക്കുന്നതുപോലെ ഇറങ്ങേണ്ട സ്ഥലം അറിയിച്ച് '0' ടിക്കറ്റ് വാങ്ങണം.
🔹 ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് ശേഷമോ അതിന് മുമ്പോ ഇറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ കണ്ടക്ടറെ മുൻകൂട്ടി അറിയിക്കണം.
🔹 യാത്രയ്ക്കിടെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾ കൂടെയുണ്ടെങ്കിൽ അവർക്ക് ഹാഫ് ടിക്കറ്റ് നിരക്ക് നൽകി ടിക്കറ്റ് എടുക്കണം.
🔹 പുരുഷന്മാർ കൂടെയുണ്ടെങ്കിൽ ടിക്കറ്റ് എടുക്കുമ്പോൾ ആ വിവരം കണ്ടക്ടറെ അറിയിക്കണം.
🔹 പുരുഷന്മാർ ടിക്കറ്റ് എടുക്കുന്ന സാഹചര്യത്തിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ, ടിക്കറ്റ് മെഷീനിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് മുമ്പ് അത് കണ്ടക്ടറെ അറിയിക്കണം.
🔹 സൗജന്യ യാത്ര ചെയ്യുന്ന വനിതകൾക്ക് നിലവിലെ ചട്ടപ്രകാരം 15 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.
🔹 സൗജന്യ യാത്ര ലഭ്യമായ ഓർഡിനറി ബസുകൾ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുള്ളവയായിരിക്കും.
📌 യാത്രയ്ക്കിടെ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കാൻ നിർബന്ധമായും '0' ടിക്കറ്റ് കൈപ്പറ്റി സൂക്ഷിക്കുക.


