ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ തുടക്കമായി
അടിമാലി: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ ആവേശോജ്വലമായ തുടക്കമായി. സമ്മേളന നഗരിയായ അടിമാലി ക്ലബ് ഓഡിറ്റോറിയത്തിലേക്ക് പ്രതിനിധികള്‍ പ്രകടനമായെത്തി പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അഥീന സിബി രക്തസാക്ഷി പ്രമേയവും എം.എസ്. ശരത്ത് അനശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. ശശി സ്വാഗതം ആശംസിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്. സുധീഷ് (കണ്‍വീനര്‍), മിനി സുരേഷ്, ഫൈസല്‍ ജാഫര്‍, അരുണ്‍ അശോകന്‍, ആര്‍. കാര്‍ത്തിക് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എസ്. രാജേഷ് കണ്‍വീനറായി മിനിട്സ് കമ്മിറ്റിയും, ആല്‍ബിന്‍ വടശേരി കണ്‍വീനറായി പ്രമേയ കമ്മിറ്റിയും, എം.എസ്. ശരത് കണ്‍വീനറായി ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.
സമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര്‍, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ. രാജ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.


