പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരികെ നൽകണം: ദളിത് ഫ്രണ്ട് (എം)

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരികെ നൽകണം: ദളിത് ഫ്രണ്ട് (എം)

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും ആനുകൂല്യങ്ങളും ഭരണഘടനാപരമായ പരിരക്ഷകളും തിരികെ ലഭ്യമാക്കണമെന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കണ്ണൂരിലെ ദന്തൽ കോളേജിൽ കൊല്ലപ്പെട്ട നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.

കോട്ടയം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഹാളിൽ നടന്ന യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാ ലയം ശിവരാജൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.സി. ജയകുമാർ, പ്രഭ വി. മറ്റപ്പള്ളി, രാമചന്ദ്രൻ അള്ളുപുറം, ടി.കെ. അപ്പുക്കുട്ടൻ, എൻ.കെ. ശരത് ചന്ദ്രൻ, സി.കെ. രാജൻ, സി. ശിവാനന്ദൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.